കൊല്ലം താലൂക്ക് ഓഫീസില്‍ കെ റെയില്‍ കല്ലിട്ട് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം, ലാത്തിച്ചാർജ്

കൊല്ലം: കെ റെയിലിനെതിരെ കൊല്ലം താലൂക്ക് ഓഫീസിൽ പ്രതീകാത്മക കല്ലിടൽ സമരം നടത്തി യൂത്ത് കോൺഗ്രസ്. പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പോലീസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment