ചികിത്സ ലഭിക്കാതെ രോഗി മരിച്ചു : ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Wednesday, June 5, 2019

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. അധികൃതരുടെയും ഡോക്ടറുടെയും ഭാഗത്തുള്ള ഒരു വൻ വീഴ്ചയാണ് രോഗിയുടെ മരണത്തിന് കാരണമായി എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനുമേൽ തുടർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലാണ് എച്ച് വൺ എൻ വൺ രോഗബാധയെ തുടർന്ന് എത്തിച്ച രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. രോഗബാധയെ തുടർന്ന് ജേക്കബിനെ ആദ്യം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ചികിത്സയൊന്നും ലഭിക്കാത്തതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോവുകയായിരുന്നു. രണ്ട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും അവിടെ നിന്നും ചികിത്സ ലഭിച്ചില്ല തുടർന്ന് പിന്നെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ തന്നെ ആംബുലന്‍സില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും ഡോക്ടറുടെയും അനാസ്ഥയാണ് മരണം സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

teevandi enkile ennodu para