മരംമുറിയില്‍ ഉദ്യോഗസ്ഥർക്കെതിരായ പ്രതികാര നടപടി ; റവന്യൂ സെക്രട്ടറിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Saturday, July 17, 2021

തിരുവനന്തപുരം : മുട്ടിൽ മരംമുറി വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. റവന്യൂ വകുപ്പ് മുൻ അണ്ടർ സെക്രട്ടറിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ സെക്രട്ടറി ജയതിലക് ഐഎഎസിന്‍റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

ജയതിലകിന്‍റെ രാജി ആവശ്യപ്പെട്ടാണ്  പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്‍റ്  സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു.