ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സൈക്കിൾ റാലി നാളെ ; ബി.വി ശ്രീനിവാസ് പങ്കെടുക്കും

Jaihind Webdesk
Tuesday, July 13, 2021

തിരുവനന്തപുരം : ഇന്ധന, പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സൈക്കിൾ റാലി നാളെ നടക്കും. കായംകുളം മുതൽ രാജ്ഭവൻ വരെ രണ്ട് ദിവസങ്ങളിലായി നടത്തുന്ന 100 കി.മീറ്റർ  സൈക്കിൾ യാത്ര  രാവിലെ 8 മണിക്ക് കായംകുളം കൃഷ്ണപുരത്ത് നിന്നും ആരംഭിക്കും.

ഉച്ചയ്ക്ക് കൊല്ലം നഗരത്തിൽ എത്തുന്ന റാലിയുടെ ആദ്യദിന യാത്ര തിരുവനന്തപുരം അതിർത്തിയിലെ കടമ്പാട്ടുകോണത്ത് അവസാനിക്കും. രണ്ടാം ദിവസം  കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിച്ച് കഴക്കൂട്ടത്ത് എത്തിച്ചേരുകയും തുടർന്ന് രാജ്ഭവനിലേക്ക് യാത്ര നടത്തുകയും ചെയ്യും.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്  ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ റാലിയിൽ യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്‍റ്  ബി.വി ശ്രീനിവാസ് കൊല്ലത്ത് പങ്കെടുക്കും. മറ്റു പ്രമുഖ നേതാക്കൾ കൊല്ലത്തും തിരുവനന്തപുരത്തും പങ്കെടുക്കും.