പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരായ ക്രൂരത ; യൂത്ത് കോണ്‍ഗ്രസ് ‘പകല്‍പന്തം’ ഇന്ന് 14 ജില്ലാ കേന്ദ്രങ്ങളില്‍

Jaihind Webdesk
Thursday, July 8, 2021

തിരുവനന്തപുരം : പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന കണ്ണില്ലാത്ത ക്രൂരതയ്‌ക്കെതിരെയും ഭരണസ്വാധീനത്തിലെ സിപിഎം-ഡിവൈഎഫ്‌ഐ അധോലോക മാഫിയക്കുമെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.

‘പകല്‍പന്തം’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് 14 ജില്ലാ കേന്ദ്രങ്ങളിലും നാളെ 140 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും 12ന് 1000 കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.