പെരിയ ഇരട്ടക്കൊല സിപിഎമ്മിന്‍റെ അറിവോടെയാണെന്നതിനുള്ള തെളിവ് ; അനധികൃത നിയമനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

Jaihind Webdesk
Saturday, June 19, 2021

 

കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ചട്ടങ്ങള്‍ ലംഘിച്ച് ജോലി നൽകിയത് കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊലപാതകവുമായി സിപി എമ്മിന് ബന്ധമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും നേതാക്കൾക്കുള്ള പങ്കിനെ കുറിച്ച് സിബിഐക്ക് വ്യക്തമായ സൂചനകൾ ലഭിച്ച കേസിൽ നേതാക്കളുടെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇത്തരം നടപടിയുമായി സിപിഎം മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് അതീവ രഹസ്യമായി ചട്ടങ്ങൾ പാലിക്കാതെ ജോലി നൽകിയത് ഇരട്ട കൊലപാതകം സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് , അതുകൊണ്ടാണ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാൻ കഴിഞ്ഞ മാസം കേസിലെ ഒന്നാം പ്രതി പീതാംബരൻ്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സജിയുടെ ഭാര്യ ചിഞ്ചു മറ്റൊരു പ്രതി സുരേഷിൻ്റെ ഭാര്യ ബേബി എന്നിവർക്ക് രഹസ്യമായി സി പി എം ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണനും ജില്ലാ ആശുപത്രി സൂപ്രണ്ടും ചേർന്ന് നിയമനം നൽകിയത്. 6 മാസത്തേക്കാണ് നിയമനം. പിന്നീട് നീട്ടി നൽകാനും ഇടത് സർക്കാരിൻ്റെ കാലാവധി തീരുന്ന അഞ്ച് വർഷവും കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കാനുമാണ് നീക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐയാണ് അന്വേഷിക്കുന്നത്.പ്രതികൾക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് സി പി എം നേതാക്കൾ ആണയിട്ടു പറയുമ്പോഴും .സി ബി ഐ അന്വേഷണത്തെ എതിർക്കാൻ പൊതു ഖജനാവിൽ നിന്ന് കഴിഞ്ഞ പി ണ റായി സർക്കാരിൻ്റെ കാലത്ത് കോടികളാണ് ചിലവഴിച്ചത് കൂടാതെയാണ് കൊലപാതകികളുടെ കുടുംബത്തിന് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകി ജോലി നൽകിയത് .കൊലപാതകവുമായി സി പി എമ്മിന് ബന്ധമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും നേതാക്കൾക്കുള്ള പങ്കിനെ കുറിച്ച് സിബിഐക്ക് വ്യക്തമായ സൂചനകൾ ലഭിച്ച കേസിൽ നേതാക്കളുടെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടയിലാണ് കൊലപാതകി കളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന നടപടിയുമായി സി പി എം മുന്നോട്ട് പോകുന്നത്. സി പി എം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിൽ നേരത്തെ സി ബി ഐ റെയിഡ് നടത്തുകയും ഏരിയ സെക്രറിയായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠനെ നിരവധി തവണ സിബിഐ ക്യാംപ് ഓഫീസിലേക്ക് വിളിപ്പിച്ച് വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊലപാതകികളുടെ ഭാര്യമാർക്ക് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകി ചട്ടങ്ങൾ പാലിക്കാതെ ജോലിക്ക് നിയമിച്ചതിനെതിരെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു .ജില്ലാ ജന സെക്രട്ടറി കാർത്തികേയൻ പെരിയ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ,യൂത്ത് കോൺഗ്രസ് ജില്ലാ ജന സെക്രട്ടറിമാരായ ഇസ്മയിൽ ചിത്താരി,സത്യനാഥൻ പത്രവളപ്പിൽ ഉദുമ അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, ദീപു കൃഷ്ണൻ,രാഹുൽ രാംനഗർ , ഉമേശൻ കാട്ടുകുളങ്ങര, ടി.വി.ആർ സൂരജ്, നിതീഷ് കടയങ്ങൻ,രോഹിത് സി.കെ, നന്ദു കല്ല്യോട്ട്, അഖിൽ അയ്യങ്കാവ്, സുനീഷ് മാവുങ്കാൽ, തുടങ്ങിയവർ പ്രസംഗിച്ചു.