ഷിജുഖാന്‍ രാജിവയ്ക്കണം : ശിശുക്ഷേമ സമിതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചില്‍ ഉന്തും തള്ളും

Jaihind Webdesk
Wednesday, November 24, 2021


തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ശിശുക്ഷേമ സമിതിയിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

പൊലീസ് തീർത്ത ബാരിക്കേഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറികടന്നതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.