യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം; ഡിസംബർ 20ന് ബഹുജന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് ബഹുജന മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനത്തെ എല്ലാ പോലീസ് സറ്റേഷനുകളിലേക്കും ഈ മാസം 20 ആം തീയതി രാവിലെ 11 മണിക്കാണ് മാർച്ച് നടത്തുക.

കോണ്‍ഗ്രസിന്‍റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് , മറ്റു പോഷകസംഘടനകള്‍എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്‍റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment