യൂത്ത് കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ നേതൃസംഗമവും സോഷ്യല്‍മീഡിയ പാര്‍ലമെന്റ്തല പ്രതിനിധിയോഗവും ജനുവരി 12ന്

Jaihind Webdesk
Tuesday, January 8, 2019

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്‌സിന്റെ സമ്പൂര്‍ണ്ണ നേതൃസംഗമം ജനുവരി 12ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇന്ദിരാഭവനില്‍ നടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. എ.കെ. ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രസംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയയുടെ പാര്‍ലമെന്റ്തല പ്രതിനിധികളുടെ പ്രത്യേക യോഗവും ജനുവരി 12ന് രാവിലെ ചേരും.
മണ്ഡലം പ്രസിഡന്റുമാര്‍, അസംബ്ലി കമ്മിറ്റി ഭാരവാഹികള്‍, അസംബ്ലി പ്രസിഡന്റുമാര്‍, ലോക്‌സഭാ ഭാരവാഹികള്‍, ലോക്‌സഭാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് സമ്മേളന പ്രതിനിധികള്‍.