‘ഇന്ത്യ യുണൈറ്റഡ്’ വർഗീയതക്കെതിരെ ക്യാമ്പെയ്നുമായി യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം നാളെ

Jaihind Webdesk
Friday, October 1, 2021

 

തിരുവനന്തപുരം : വർഗീയതയ്ക്കെതിരെ ക്യാമ്പെയ്ൻ നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഇന്ത്യ യുണൈറ്റഡ് എന്ന പേരിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്നിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ക്യാമ്പെയ്ൻ നവംബർ 14 ന് അവസാനിക്കും. കനയ്യകുമാർ ഉൾപ്പെടെയുള്ള യുവജന നേതാക്കൾ പലഘട്ടങ്ങളിലായി ക്യാമ്പെയ്നിൽ പങ്കെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു..

 

https://www.facebook.com/JaihindNewsChannel/videos/3086374008305376