കെ റെയില്‍ പ്രതിഷേധം : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി ; സംഘർഷം

Jaihind Webdesk
Friday, April 1, 2022


കൊച്ചി : സിൽവർലൈന്‍ പദ്ധതിക്കെതിരെ  പ്രതിഷേധിച്ച് താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഓഫിസിനകത്തു കയറി കെ–റെയിൽ കുറ്റിയുടെ മാതൃക സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്  പരുക്കേറ്റു. പ്രതിഷേധ പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.

സംഘമായി എത്തിയ പ്രവർത്തകർ  പൊലീസിനെ വെട്ടിച്ച് താലീക്ക്  ഓഫിസിന്‍റെ  മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഷ്ക്കർ ബാബു, ബെയ്സിൽ ഡിക്കോത്ത എന്നിവർക്കാണ്  പരുക്കേറ്റത്. ഇരുവരെയും  ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ സ്റ്റേഷനിലേക്കു മാർച്ചു നടത്തി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.