‘കാർക്കിച്ച് തുപ്പണമെന്ന് മുഹമ്മദ് റിയാസിന് ഇന്നും അഭിപ്രായമുണ്ടോ ?’; തിരിച്ചടിച്ച് യൂത്ത് കോൺഗ്രസ്, കുറിപ്പ്

Jaihind News Bureau
Friday, August 14, 2020

മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഡ് നിരീക്ഷണത്തിൽ പോയതിനു പിന്നാലെ ഡി വൈഎഫ്‌ഐയോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ്. മരണത്തിന്റെ വ്യാപാരികൾ ആയതുകൊണ്ടാണോ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോയതെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ക്വാറന്‍റൈനിൽ പോകേണ്ടി വരുന്ന ജനപ്രതിനിധികൾ ആത്മാഭിമാനമുണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് കാർക്കിച്ച് തുപ്പണമെന്ന് മുഹമ്മദ് റിയാസിന് ഇന്നും അഭിപ്രായമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

വാവിട്ട വാക്ക്, കൈവിട്ട ആയുധം-രണ്ടും തിരിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എം എൽ എ കുറിച്ചത്.

നേരത്തെ കോൺഗ്രസ് ജനപ്രതിനിധികൾ വാളയാർ സന്ദർശിച്ചതിനു പിന്നാലെ മരണത്തിന്‍റെ വ്യാപാരികൾ എന്നാരോപിച്ച് ഡിവൈഎഫ്ഐയും നേതാക്കളും രംഗത്തെത്തിയിരുന്നു.