‘നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും’; പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ പരാതികളും ആശങ്കകളും പങ്കുവയ്ക്കാന്‍ അവസരമൊരുക്കി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 31, 2020

സംസ്ഥാനത്തെ പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന് യൂത്ത് കോണ്‍ഗ്രസിന്റെ സഹായം. പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പരാതികളും ആശങ്കകളും പങ്കുവയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അവസരമൊരുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 9539698888, 7306241232,8075839025 എന്നീ നമ്പറുകളിലേക്ക് വാട്‌സാപ്പിലൂടെ ആശങ്കകളും പരാതികളും പങ്കുവയ്ക്കാം.

കൊവിഡ് എന്ന വെല്ലുവിളിയെ നേരിടുമ്പോൾ  ചെറുപ്പക്കാർക്ക് മറ്റൊരു വെല്ലുവിളി നല്‍കുന്നതിനെ യൂത്ത് കോൺഗ്രസ് അംഗീകരിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളമൊട്ടാകെയുള്ള ഈ യുവാക്കളുടെ ആശങ്കകൾ കേട്ട് അവരുടെ ശബ്ദമാകുവാൻ യൂത്ത് കോൺഗ്രസുണ്ടാകുമെന്നും  അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘കൊവിഡ് ഭീതിക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ആശങ്കകളും നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഭാഗമായി ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിന്‍റെ തൊട്ടരികിലെത്തി നില്‍ക്കുമ്പോൾ സർക്കാരിന്‍റേയും പി എസ് സിയുടെയും പിടിവാശി അവരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.  കോവിഡെന്ന വെല്ലുവിളിയെ നേരിടുമ്പോൾ, ഈ ചെറുപ്പക്കാർക്ക് മറ്റൊരു വെല്ലുവിളി നല്‍കുന്നതിനെ യൂത്ത് കോൺഗ്രസ് അംഗീകരിക്കില്ല.  നിങ്ങൾക്കൊപ്പം യൂത്ത് കോൺഗ്രസുണ്ട്’- ഷാഫി പറമ്പില്‍  കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് ഭീതിക്കിടയിൽ,
ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ആശങ്കകളും നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഭാഗമായി ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിന്റെ തൊട്ടരികിലെത്തി നില്ക്കുമ്പോൾ, സർക്കാരിന്റെയും PSC യുടെ പിടിവാശി അവരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.

കോവിഡെന്ന വെല്ലുവിളിയെ നേരിടുമ്പോൾ, ഈ ചെറുപ്പക്കാർക്ക് മറ്റൊരു വെല്ലുവിളി നല്കുന്നതിനെ യൂത്ത് കോൺഗ്രസ്സ് അംഗീകരിക്കില്ല.

കേരളമൊട്ടാകെയുള്ള ഈ യുവാക്കളുടെ ആശങ്കകൾ കേട്ട്, അവരുടെ ശബ്ദമാകുവാൻ യൂത്ത് കോൺഗ്രസ്സുണ്ട്.

നിങ്ങളുടെ പരാതികളും ആശങ്കകളും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ വാട്സാപ്പ് ചെയ്യു.. നിങ്ങൾക്കൊപ്പം യൂത്ത് കോൺഗ്രസ്സുണ്ട്