സപ്ലൈകോയിലെ വിലവർദ്ധനവിനെതിരെ കൊല്ലത്ത് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

 

കൊല്ലം: വില കയറ്റത്തിൽത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന സപ്ലൈകോയിലെ വിലവർദ്ധനവിനെതിരെ കൊല്ലത്ത് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ‘സപ്ലൈകോയ്ക്ക് മുന്നിൽ അഞ്ച് രൂപയ്ക്ക് ഒരു കിലോ അരി നൽകിയാണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധമൊരുക്കിയത്.

യൂത്ത് കോൺഗ്രസ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment