പ്രചാരണ ബോർഡുകളിൽ ക്ഷേത്രത്തിന്‍റെ ചിത്രം ; കൃഷ്ണകുമാറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

Jaihind News Bureau
Monday, March 22, 2021

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. പ്രചാരണ ബോർഡുകളിൽ ക്ഷേത്രത്തിന്‍റെ ചിത്രം ഉൾപ്പെടുത്തി വോട്ടർമാരെ വൈകാരികമായി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന്‍റെ ഫ്ലക്സ് ബോർഡുകളിൽ ക്ഷേത്രത്തിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.  ചിത്രം ഉൾപ്പെടുത്തി വോട്ടർമാരെ വൈകാരികമായി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കിരൺ ഡേവിഡാണ് തെരഞ്ഞെടുപ്പ് കമ്മീഷന്
പരാതി നൽകിയത്. എൻഡിഎയുടെ ഇത്തരം നടപടികൾ ചട്ടലംഘനം ആണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ചിത്രം സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസിന്‍റെ പരാതി.