കരിച്ചാറ പോലീസ് അതിക്രമം : യൂത്ത് കോൺഗ്രസിന്‍റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Jaihind Webdesk
Monday, April 25, 2022

കെ റെയിൽ പ്രധിഷേധക്കാർക്ക് നേരെ തിരുവന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത് (2650/11/12/2022).

പൊതുജന പ്രതിഷേധത്തെ പോലീസ് നേരിട്ടത് അതി ക്രൂരമായി ആണ് എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ് അഖിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലയിന്‍റ്  അതോറിറ്റി ചെയർമാനും പരാതി നൽകിയത്. വനിതാ പോലീസ് ഇല്ലായിരുന്നിട്ടുകൂടി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ജനദ്രോഹ നിലപാടുകളുമായി മുന്നോട്ടു പോകുമ്പോൾ അതിനെതിരെ നിയമപരായി മുന്നോട്ട് പോകും എന്ന് ജെ.എസ് അഖിൽ അഭിപ്രയപെട്ടു.