ഭക്ഷ്യക്കിറ്റും പൊതിച്ചോറും മരുന്നും ; കൊവിഡില്‍ വലയുന്നവർക്കായി മുന്നിട്ടിറങ്ങി ഷാഫിയും യൂത്ത് കെയറും ; കൈയ്യടി

Jaihind Webdesk
Monday, May 10, 2021

 

പാലക്കാട് : ലോക്ഡൗണില്‍ വലയുന്നവര്‍ക്കും കൊവിഡ് രോഗികള്‍ക്കും സഹായഹസ്തവുമായി ഷാഫി പറമ്പില്‍ എംഎല്‍എയും യൂത്ത് കെയറും. തുടര്‍ച്ചയായ മൂന്നാംദിവസവും എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഭക്ഷണം വിതരണം ചെയ്തു. എംഎല്‍എയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കും യൂത്ത് കെയര്‍ വോളണ്ടിയേഴ്‌സും സംയുക്തമായാണ് ഭക്ഷണവിതരണം നടത്തുന്നത്. ഭക്ഷണത്തിനുപുറമേ ഡോക്ടറുടെ സേവനവും മരുന്നും അവശ്യസാധനങ്ങളും എംഎല്‍എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു.