തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്തു ഗിരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് അനന്തുവിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. കൈമനത്തെ ആളൊഴിഞ്ഞ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കൊഞ്ചറവിള ക്ഷേത്ര ഉത്സവത്തിനിടെ ഒരു സംഘവുമായി അനന്തു തർക്കത്തിൽ ഏർപ്പെട്ടിരുന്നു.