‘യുവർ ഡോക്ടർ’: ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം; ഹെല്‍പ് ലൈന്‍ സേവനവുമായി കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും

Jaihind News Bureau
Wednesday, May 13, 2020

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ അവസരം. കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ‘യുവർ ഡോക്ടർ’ ഐവിആര്‍എസ് ഹെൽപ് ലൈനിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ പങ്കുവയ്ക്കാനാകും. വിളിക്കേണ്ട നമ്പർ: 96105 16069.

ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ ഹെൽപ് ലൈനിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.  ഇന്ത്യയെമ്പാടുമുള്ള മലയാളികള്‍ ഹെൽപ് ലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ ലോക്ഡൗൺ കാലത്ത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാരുമായി സംസാരിക്കാൻ ‘യുവർ ഡോക്ടർ’ എന്ന പേരിൽ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന ഒരു IVRS ഹെൽപ് ലൈൻ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും സംയുക്തമായി ആരംഭിച്ചിട്ടുണ്ട്.
വിളിക്കേണ്ട നമ്പർ – 96105 16069.
ഇന്ത്യയെമ്പാടുമുള്ള മലയാളികളോട് ഈ ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു.

Indian National Congress – Kerala Digital Media Cell is collaborating with All India Professionals’ Congress and Doctors for Social Justice and have set up ‘Your Doctor’ an IVRS medical helpline working from 9 AM to 9 PM to enable our Malayali friends from anywhere within and outside Kerala to speak about their health concerns with an expert medical practitioner during these lockdown days.

Do call and make use of the facility at 96105 16069.