കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി ; ദാരുണം

Jaihind Webdesk
Friday, July 30, 2021

എറണാകുളം : കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസയെ സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപമാണ് സംഭവം. പൂർവ്വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.