കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

 

ആലപ്പുഴ: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . കായംകുളം പള്ളിക്കൽ മഞ്ഞാടിത്തറ റോഡിലാണ് സംഭവം. വാത്തികുളം സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആയിരുന്നു അരുൺകുമാർ വീട്ടിൽ നിന്നിറങ്ങിയത് . സുഹൃത്തായ മഹേഷിനൊപ്പം കാറിലിരുന്ന് മദ്യപിക്കുകയുണ്ടായി . മഹേഷിനെ കൂടാതെ രണ്ട് സുഹൃത്തുക്കൾ കൂടി കാറിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു . മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . കുറത്തിക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment