സൗദിക്ക് നേരെ വീണ്ടും ആക്രമണം ; എണ്ണ സംഭരണ യാർഡ് തകർന്നു ; ഡ്രോൺ വഴിയുള്ള ആക്രമണം കടലിൽ നിന്ന്

ദമാം (സൗദി) : യെമനില്‍നിന്ന് ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച 12 ഡ്രോണുകള്‍ വഴി സൗദിയിലേക്ക് ആക്രമണം നടത്തി. ഇതോടെ റാസ് തനൂര തുറമുഖത്തെ എണ്ണ സംഭരണ യാഡുകളിലൊന്ന് ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തെ ഊര്‍ജ മന്ത്രാലയം ശക്തമായി അപലിച്ചു.

തുറമുഖത്ത് പെട്രോളിയം ടാങ്ക് ആക്രമിക്കാന്‍ കടലില്‍ നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു പുറമെ തകര്‍ക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്‍റെ ഒരു ഭാഗം ദഹറാനില്‍ അറാംകോയുടെ പാര്‍പ്പിടകേന്ദ്രത്തിന്  സമീപം പതിച്ചതായും സ്ഥിരീകരിച്ചു. രണ്ട് ആക്രമണത്തിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Comments (0)
Add Comment