പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച് ബി.ജെ.പി രംഗത്ത്. നടപടി ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കുമെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. പാകിസ്ഥാനെതിരായ നടപടി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമാകുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 22 മുതല്‍ 28 സീറ്റുകള്‍ വരെ ലഭിക്കാന്‍ സഹായിക്കുമെന്നുമാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്.
ദിനംപ്രതി അന്തരീക്ഷം ബിജെപിക്ക് അനുകൂലമാകുകയാണ്.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച നടപടി രാജ്യത്ത് മോദി അനുകൂല തരംഗത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ ഫലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദിയൂരപ്പ. കേന്ദ്രസര്‍ക്കാരിന്റെ നടപടി കര്‍ണാടകയില്‍ 22 സീറ്റുകളെങ്കിലും വിജയിക്കാന്‍ സഹായിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിക്ക് 16 സീറ്റുകളാണ് ഉള്ളത്. 10 സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ജെഡിഎസിനുമാണ് നിലവിലുള്ളത്.