കാർഷിക ബില്ലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ റാലി

Jaihind News Bureau
Sunday, September 20, 2020

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ വൻപ്രതിഷേധത്തിന് ഇടയിലും കാർഷിക ബില്ലുകൾ രാജ്യസഭയിലും പാസായതോടെ തെരുവിലിറങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽനിന്ന് ആരംഭിച്ചു. കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് റാലി നടത്തുകയാണ്. സിറാക്പൂരിൽ നിന്ന് ഡൽഹിയിലേക്കാണ് കർഷകരുടെ യാത്ര. ഹരിയാനയുടെ വിവിധ ഇടങ്ങളിലായി വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകർ റോഡുകളിൽ നിറയുകയാണ്. കൂടുതൽ പേരും ട്രാക്ടറുമായാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. അംബാലയിലെ സദോപുർ അതിർത്തിയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.