യൂത്ത് കോൺഗ്രസ് ലോംഗ് മാർച്ചിന് തുടക്കം

യൂത്ത് കോൺഗ്രസ് ലോംഗ് മാർച്ചിന് തുടക്കം. ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച്. രാവിലെ ചങ്കുവെട്ടിയിൽ നിന്നാണ് ലോംങ്ങ് മാർച്ചിന് തുടക്കമായത്. മാർച്ച് എപി അനിൽകുമാർ MLA ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മന്ത്രി കെ.ടി ജലീലിൻറെ വളാഞ്ചേരിയിലെ വസതിയിലേക്ക് ലോംങ്ങ് മാർച്ച് നടത്തുന്നത്.

https://www.youtube.com/watch?v=vGS62VxfEro

രാവിലെ എട്ടരക്ക് ചങ്കുവെട്ടിയിൽ നിന്നാരംഭിക്കുന്ന ലോംങ്ങ് മാർച്ച് ഇരുപത്തഞ്ച് കിലോമീറ്റർ ദൂരം പിന്നിട്ട് വൈകീട്ടോടെ വളാഞ്ചേരിയിലെ കെ.ടി ജലീലിൻറെ വസതിക്ക് മുന്നിൽ സമാപിക്കും. നൂറു കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ലോംങ്ങ് മാർച്ചിൽ അണിനിരന്നിട്ടുള്ളത്.

https://www.youtube.com/watch?v=Z9_oCTGyiyU

youth congress marchKT Jaleel
Comments (0)
Add Comment