കെ.മുരളീധരൻ നയിക്കുന്ന പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

Jaihind Webdesk
Sunday, November 11, 2018

K-Muraleedharan-RameshChennithala

കെ പി സി സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര ആദ്യ ദിവസത്തെ പര്യടനം തുടരുന്നു. വലിയ ജനപങ്കാളിത്തമാണ് യാത്രയിലുടനീളം ലഭിക്കുന്നത്. തിരുവനന്തപുരം പാളയത്ത് നിന്നാരംഭിച്ച ജാഥ കേശവദാസപുരം, വട്ടപ്പാറ, വഴി വെഞ്ഞാറമൂട്ടിൽ സമാപിക്കും. മുൻ ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വട്ടപ്പാറയിൽ സ്വീകരണം നൽകും.