മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

Jaihind Webdesk
Monday, December 10, 2018

Modi-Yaswanth-Sinha

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുന്‍ ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. കേന്ദ്ര മന്ത്രിസഭയെ പോലും അറിയിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് മോദി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയെ പോലും നോക്കുകുത്തിയാക്കി പ്രധാനപ്പെട്ട ബില്ലുകള്‍ അവതരിപ്പിക്കുന്നു. മന്ത്രിസഭയെ പോലും അറിയിക്കാതെയാണ് റഫാലും നോട്ടുനിരോധനവും മോദി തീരുമാനിച്ചത്.

മോദിയുടെയും സര്‍ക്കാരിന്‍റെയും വീഴ്ചകള്‍ മറച്ചുവെക്കാന്‍ ജി.ഡി.പി കണക്കുകകള്‍ പെരുപ്പിച്ചുകാട്ടുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്ന് കാണിക്കാനായി കള്ളക്കണക്കുകള്‍ ഉണ്ടാക്കുകയാണ് മോദി ചെയ്യുന്നത്. യു.പി.എ സര്‍ക്കാരിന്‍റെ മികച്ച പ്രകടനം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ പിന്‍വലിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐഡിയ ഓഫ് ബംഗാള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യശ്വന്ത് സിന്‍ഹ.