മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതി ; ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : വിവാദം  മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ  അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ സ്ഥലം മാറ്റി. മരം മുറി ഉത്തരവ് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് ഉത്തരവ് ഇറക്കരുതെന്നും കാര്യകാരണസഹിതം വിശദമായ നോട്ട് ഗിരിജകുമാരി ഫയലിൽ കുറിച്ചിരുന്നു. എന്നാൽ അതിനെ മറികടന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കുകയായിരുന്നു.

മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ വിവരവകാശ നിയമപ്രകാരം പുറത്ത് വന്നതിന് പിന്നാലെയാണ് ഗിരിജാകുമാരിയെ റവന്യൂ വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. വിവരവകാശ നിയമപ്രകാരം മരം മുറി ഫയൽ കൊടുത്ത അണ്ടർ സെക്രട്ടറി ശാലിനിയോട് ലിവിൽ പോകാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. അണ്ടർ സെക്രട്ടറി 2 മാസം ലീവിൽ പ്രവേശിച്ചു.