വി.ടി. ബല്‍റാമിനെ വിമര്‍ശിച്ച കെ.ആര്‍ മീരയ്ക്കെതിരെ ആഞ്ഞടിച്ച് യുവ എഴുത്തുകാരി

Jaihind News Bureau
Monday, February 25, 2019

ഇത്ര പ്രായമുള്ള നിങ്ങൾക്ക് മകന്‍റെ പ്രായമുള്ള ഒരു എം എൽ എ യോട് വെല്ലുവിളി നടത്താൻ അത്രയ്ക്ക് അധഃപതിച്ചു പോയോ..?? വി.ടി. ബല്‍റാം എംഎല്‍എയ്ക്കെതിരായ കെ.ആര്‍ മീരയുടെ വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് യുവ എഴുത്തുകാരി സൂര്യ സുരേഷ്.  ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് പ്രതികരണവുമായി സൂര്യ സുരേഷും എത്തിയത്.

കെ ആർ മീരയുടെ സോഷ്യൽ മീഡിയ വാക്ക്പോരിൽ വിടി ബല്‍റാമിന് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. യുവ എഴുത്തുകാരി സൂര്യ സുരേഷിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കൂട്ടത്തിൽ ഒരുത്തന്‍റെ മരണത്തിൽ നിങ്ങളുടെ പോസ്റ്റിനു താഴെ കമന്‍റിട്ട ബഹുമാന്യ വി.ടിയെ നിങ്ങൾ വെല്ലുവിളിക്കുകയായിരുന്നില്ലേ?? കെ ആർ മീര , നിങ്ങളെക്കാൾ അദ്ദേഹം ജനപ്രിയനാണ്.., നിങ്ങളോടുള്ള വാഗ്വാദങ്ങളിൽ പോലും അദ്ദേഹം ഒരു നല്ല നേതാവാണെന്ന് തെളിയിക്കുകയാണ്.., നിങ്ങളോ ?? ധർമ്മം മറന്ന എഴുത്തുകാരിയായും എന്നും സൂര്യ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
“””ദേ എന്റെ വീട്ടിലെ വരിക്കപ്ലാവ് വെട്ടിയെ”” എന്നു പറഞ്ഞു കരയുന്നവരോട് “പണ്ട് നിന്റെ അപ്പൂപ്പൻ എന്റെ അയലോക്കത്തെ വീട്ടിലെ പ്ലാവ് വെട്ടിയിരുന്നു ..,അന്ന് ഞാൻ അതു കവർ ചെയ്യാൻ പോയിരുന്നു ..,അതിൽ നിന്നെനിക്ക് മനസിലായത് ഒരു വെട്ടുകത്തി കൊണ്ടു വെട്ടിയാൽ മുറിയും എന്നാണ് അത് ഞാൻ വേദിയിൽ പ്രസംഗിച്ചിരുന്നു..””

ഇതാണ് ആയമ്മ കാസർഗോഡ് ഇരട്ടക്കൊലക്കേസിൽ എഴുതി വച്ചത്..

പ്രിയപ്പെട്ടതായിരുന്ന എഴുത്തുകാരി നിങ്ങൾ പ്രിയപ്പെട്ടതല്ലാതെ മാറിപ്പോയിരിക്കുന്നു..,

നിങ്ങൾക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണുള്ളത്??ചോദിക്കാൻ ഞാൻ ആളല്ല എങ്കിലും ചോദിച്ചു പോകുന്നു എന്ത് പ്രതിബദ്ധതയാണുള്ളത്???

കൂട്ടത്തിൽ ഒരുത്തന്റെ മരണത്തിൽ നിങ്ങളുടെ പോസ്റ്റിനു താഴെ കമന്റിട്ട ബഹുമാന്യ വി ടി യെ നിങ്ങൾ വെല്ലുവിളിക്കുകയായിരുന്നില്ലേ??
കെ ആർ മീര , നിങ്ങളെക്കാൾ അദ്ദേഹം ജനപ്രിയനാണ്.., നിങ്ങളോടുള്ള വാഗ്വാദങ്ങളിൽ പോലും അദ്ദേഹം ഒരു നല്ല നേതാവാണെന്ന് തെളിയിക്കുകയാണ്.., നിങ്ങളോ ??
ധർമ്മം മറന്ന എഴുത്തുകാരിയായും??

പിണറായി സർ ന്റെ പോസ്റ്റിനു താഴെ വിടി ഇട്ട കമെന്റ് ജനങ്ങൾ ഏറ്റെടുത്തു.., അതിനു പ്രതികരിക്കാൻ നിങ്ങൾ ആരാണ്..??

അവർ സംസാരിക്കുന്നിടത് കോമെന്റകട്ടെ പോസ്റ്റകട്ടെ അഭിപ്രായം പറയാൻ നിങ്ങൾ ആരാണ്..??

കഷ്ടം കെ ആർ മീര , കഷ്ടം..

നിങ്ങൾ ആരാണ്, ഒരു പാർട്ടിയും ഞാനുൾപ്പെടെ ഉള്ള യുവ എഴുത്തുകാർക്ക് പേപ്പറും പേനയും വാങ്ങിത്തരില്ല ആർക്കും അടിയറവും പറഞ്ഞിട്ടില്ല.,
സ്വന്തമായ രാഷ്ട്രീയം ഉണ്ട് തീരുമാനങ്ങളുണ്ട് അതിലുപരി തെറ്റിനെ തെറ്റാണ് എന്നും ശരിയെ ശരിയായും കാണാനുള്ള ബോധമുണ്ട്..

ഇത്ര പ്രായമുള്ള നിങ്ങൾക്ക് മകന്‍റെ പ്രായമുള്ള ഒരു എം എൽ എ യോട് വെല്ലുവിളി നടത്താൻ , അത്രയ്ക്ക് അധഃപതിച്ചു പോയോ..??

അവാർഡിന് വേണ്ടി മാത്രമേ കൈകൾ ചലിക്കുകയുള്ളോ ??

സംശയമാണ്???