ശബരിമല : സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റില്ല

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. ഹര്‍ജികള്‍ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ട് ഹർജികളും സുപ്രീം കോടതി തള്ളി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മണ്ഡലകാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിർത്തുമുള്ള 32 ലേറെ ഹർജികൾ ഹൈക്കോടതിയിൽനിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ‍ഡിസംബർ 3 നായിരുന്നു ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

supreme courtSabarimala
Comments (0)
Add Comment