മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് വേള്‍ഡ് മലയാളി കൗൺസിൽ. കഴിഞ്ഞ 50 വർഷങ്ങളിലേറെയായി കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ട അസാധാരണ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ് ജോണ്‍ മത്തായി അനുസ്മരിച്ചു.
അനുസ്മരണക്കുറിപ്പ്:
ആദരാഞ്ജലികൾ…
കഴിഞ്ഞ അഞ്ചു ദശാബ്ദത്തിലേറെയായി കേരള രാഷ്ട്രീയമണ്ഡലത്തിൽ സാധാരണ ജനങ്ങളുടെ മനസിൽ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വം. നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കാലം അംഗമായി ഭരണ-പ്രതിപക്ഷ തലപ്പത്ത് മാറിമാറി ഇരുന്നുകൊണ്ട് രാഷ്ട്രീയഭേദമില്ലാതെ നിത്യജീവിതത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ കൂടെ സഞ്ചരിച്ച അപൂർവ വ്യക്തിത്വം.
ഇങ്ങനെ, പറഞ്ഞാൽ തീരാത്ത ഒരുപാടു സവിശേഷതകളുള്ള, അസാമാന്യ വ്യക്തിയെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിൽ വ്യക്തിപരമായും വേൾഡ് മലയാളി കൗൺസിലിനുവേണ്ടിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ജോൺ മത്തായി
ഗ്ലോബൽ പ്രസിഡന്‍റ്, വേൾഡ് മലയാളി കൗൺസിൽ