കൊവിഡ്: ലോകത്താകെ മരണം 1,60,000 കടന്നു; രോഗബാധിതര്‍ 23 ലക്ഷം

Jaihind News Bureau
Sunday, April 19, 2020

ലോകത്ത് കൊവിഡ് മരണം 160000 കടന്നു. രോഗബാധിതര്‍ 23 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1,867 പേരാണ്. ഇതോടെ അമേരിക്കയിലെ ആകെ മരണം 38974 ആയി. സ്‌പെയിനില്‍ 20,639പേരും ഇറ്റലില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323പേരുമാണ് ഇന്നലെ മരിച്ചത്.

ബ്രിട്ടണില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 15,464 ആയി. ഇന്നലെ മാത്രം 888 പേരാണ് മരിച്ചത്. അതേസമയം കൊവിഡ് വ്യാപനം ബോധപൂര്‍വ്വമെങ്കില്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.