ആഭ്യന്തര, ആരോഗ്യവകുപ്പുകള്‍ക്ക് വീഴ്ച്ച ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏകോപനമില്ല : സർക്കാരിനെതിരെ പ്രവർത്തകർ

Jaihind Webdesk
Saturday, January 15, 2022

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍  സംസ്ഥാന സർക്കാരിനെതിരെ  വിമർശനം. രണ്ടാം പിണറായി സർക്കാർ പോരെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.

മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.