ധനേഷ് വനംകൊള്ളക്കാർക്കെതിരെ നിലപാട് എടുത്തയാള്‍ ; മാറ്റിയത് വനം മാഫിയയെ രക്ഷിക്കാനെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Friday, June 11, 2021

പത്തനംതിട്ട : മുട്ടില്‍ വനംകൊള്ള കേസ് അന്വേഷണ സംഘത്തിൽ നിന്ന് ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ മാറ്റിയത് വനംകൊള്ള മാഫിയയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധനേഷിനെ ഉൾപ്പെടുത്താതെയുള്ള അന്വേഷണ സംഘ രൂപീകരണം കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനം കൊള്ളക്ക് കൂട്ടു നിന്നവർക്ക് എതിരെ നിലപാട് എടുത്തയാളാണ് ധനേഷ്.  സ്ഥാപിത താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.

മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം ഉന്നയിക്കാത്ത കാര്യങ്ങൾ അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയ മേലാളന്മാർക്ക് എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നാണ്  ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.