ഭാര്യയുടെ ദുരൂഹ മരണം: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദവുമായി പാര്‍ട്ടി; മര്‍ദ്ദിച്ചിട്ടും വഴങ്ങാതായതോടെ ഭര്‍ത്താവിനെ അനുനയിപ്പിക്കാന്‍ തൊഴില്‍ വാഗ്ദാനം

ഭാര്യയുടെ ദുരൂഹ മരണത്തില്‍ സി പി എം വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നല്‍കിയ പരാതി പിൻവലിക്കാൻ സകല അടവുകളും പയറ്റി പാർട്ടി. മർദ്ദിച്ച് അവശനാക്കിയിട്ടും വഴങ്ങാതെയായതോടെ പാർട്ടി സംരക്ഷിക്കുമെന്നും ജോലി നൽകുമെന്നുമാണ് ഇപ്പോള്‍ വാഗ്ദാനം. വയനാട്ടിൽ ഭാര്യയുടെ ദുരൂഹ മരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുൾപ്പടെയുള്ളവർക്ക് എതിരെ പരാതി നൽകിയ ഭർത്താവിനെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ സി പി എം ശ്രമം.

മർദ്ധനമേറ്റ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വൈത്തിരി സ്വദേശിയായ യുവാവിനെയാണ് പരാതി പിൻവലിച്ചാൽ ജോലി ഉൾപ്പടെ നൽകി സംരക്ഷിച്ചു കൊള്ളുമെന്ന് വാഗ്ദാനം നൽകിയത്. ‘സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുൾപ്പടെയുള്ളവർക്കെതിരെ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്ന വൈത്തിരി സ്വദേശിയായ യുവാവിന് കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ബസ് ഡ്രൈവറായ യുവാവിനെ യാത്രക്കിടെ ബസ്സ് തടഞ്ഞ് നിർത്തിയാണ് ഒരു സംഘമാളുകൾ ബസ്സിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി തല്ലിയത്. മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റ യുവാവ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ചികിൽസക്കിടെ  ആശുപത്രിയിലെത്തിയ സി.പിഎം പ്രവർത്തകരാണ് പരാതി പിൻവലിച്ചാൽ പാർട്ടാ സംരക്ഷണവും ജോലിയും ഉറപ്പ് നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പടെയുള്ളവർ ബസ്സിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചുവെന്നാണ് മരണപ്പെട്ട യുവതിയുടെ ഭർത്താവിന്റെ പരാതി.

ഇതുമായി ബന്ധപ്പെട്ട് യുവാവിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. ഇതിനിടെ വൈത്തിരി വനിത പഞ്ചായത്ത് അംഗത്തെ മർദ്ധിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മുള്ള കേസിൽ പരാതി നൽകിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എന്തായാലും പാർട്ടി സെക്രട്ടറിക്ക് എതിരെയുള്ള ആരോപണം പരാതികാരന് മർദ്ധനമേറ്റതോടെ സംഭവം കൂടുതൽ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നതാണ് പരാതിക്കാരനെ സ്വാധീക്കാൻ ശ്രമം നടത്തുന്നതിന് സി പി എമ്മിനെ പ്രേരിപ്പിച്ചത്.

Comments (0)
Add Comment