കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നു ; തീ കൊളുത്തി മരിച്ച അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Jaihind Webdesk
Wednesday, June 23, 2021

തിരുവനന്തപുരം : വെങ്ങാനൂരിൽ തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. അർച്ചനയുടെ ഭർത്താവ് സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സ്വാധീനത്തിനു വഴങ്ങിയാണ് സുരേഷിനെ വിട്ടയച്ചതെന്നാണ് ആരോപണം. നാട്ടുകാരുമായി പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നു. കഴിഞ്ഞ ദിവസം മരിച്ച അർച്ചനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാവിലെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.