സ്ത്രീപീഡനം: ശശിക്കെതിരെ വീണ്ടും പരാതിക്കാരി; പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്

Jaihind Webdesk
Sunday, December 16, 2018

P.K-Sasi-MLA

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എയുമായ പി.കെ. ശശിക്കെതിരെ വീണ്ടും പരാതിക്കാരി രംഗത്ത്. ഡി.വൈ.എഫ്.ഐ വനിതാനേതാവ് നല്‍കിയ പീഡന പരാതിയില്‍ ശശിക്ക് അനുകൂലമായ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും കത്ത് നല്‍കി. കേന്ദ്രനേതൃത്വത്തിനാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇന്ന് കേന്ദ്രകമ്മിറ്റിയോഗം നടക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ കത്ത് പരിഗണിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് വീണ്ടും പരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. തന്‍റെ വിഷയം ഗൗരവപൂര്‍വ്വമോ എല്ലാ വശങ്ങളും പരിശോധിച്ചോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാരിയുടെ വാദം.[yop_poll id=2]