മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ നിലത്തെറിഞ്ഞ് കൊന്നു

Jaihind Webdesk
Tuesday, July 23, 2019

മൂന്നുമാസം പ്രായമുള്ള മകനെ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്ന് ഒരു അമ്മ. ലക്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ട്രോമാ സെന്ററിന്റെ നാലാം നിലയില്‍ നിന്നാണ് പിഞ്ച് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്. ജനിച്ച നാള്‍ മുതല്‍ കുഞ്ഞ് കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ഇതില്‍ മനംനൊന്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സ്ത്രീക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റ് ചെയ്ത് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ നിരന്തരമായ അസുഖാവസ്ഥയില്‍ ഭാര്യ വിഷമത്തിലായിരുന്നുവെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തി. താഴേക്ക് പതിച്ചയുടനെ കുഞ്ഞിന്റെ മരണം സംഭവിച്ചു.