പീഡന പരാതി : ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും

Jaihind Webdesk
Monday, July 26, 2021

കൊല്ലം : പീഡന പരാതി ഒത്തുതീർപ്പാക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും. രാജ്ഭവനിൽ നേരിട്ടെത്തി പരാതി നല്‍കുമെന്നാണ് സൂചന. വരുന്ന ദിവസങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശിയ വനിതാ കമ്മിഷനും പരാതി നല്‍കാനും ആലോചനയുണ്ട്.

അതേസമയം ആരോപണ വിധേയനായ എന്‍സിപി മുന്‍ നേതാവ് ജി.പത്മാകരന്റെ അറസ്റ്റ് വൈകുമെന്നാണ് സൂചന. കുണ്ടറ പൊലീസ് കഴിഞ്ഞദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ യുവതിയുടെ പഴയ താമസസ്ഥലത്തെ വീടിന് നേരേ ആക്രമണം നടന്നതായുളള പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.