ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു; സംഭവം കഴക്കൂട്ടത്ത്

തിരുവനന്തപുരം:  കഴക്കൂട്ടത്ത് വെട്ടുറോഡിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.  പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു  റുക്സാന.

സ്കൂട്ടറില്‍ സഞ്ചരിച്ച് കൊണ്ടിരുക്കവെ പുറകെ എത്തിയ ലോറി അമിത വേഗത്തിൽ സ്കൂട്ടറിനെ മറികടക്കുകയായിരുന്നു. ലോറി തട്ടിയതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന താഴെക്ക് വീഴുകയും ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. നാട്ടുകാർ നിലവിളിച്ചതോടെയാണ് അപകട വിവരം  ഡ്രൈവര്‍ അറിഞ്ഞത്. തുടർന്ന് ലോറി പുറകോട്ടെടുത്താണ് റുക്സാനയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രെെവർ നഗരൂര്‍ സ്വദേശി ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി ലോറിയോടിച്ചതിനാണ് ഡ്രെെവറെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്തു.

Comments (0)
Add Comment