ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. 2020 സെപ്റ്റംബറിനുശേഷം അനുമതി ഇല്ലാതെ പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കാനാണ് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം. കേരളത്തില്‍ 36 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ കേസുകള്‍ പിന്‍വലിച്ചതിന്റെ വിശദശാംശങ്ങള്‍ ഹൈക്കോടതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.
എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം. ഇവ പരിശോധിച്ച ശേഷം ഹൈക്കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.