ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം :  ജൂൺ എട്ടു മുതൽ 10 വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ജൂൺ എട്ടിന് ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാൽ ഈ മേഖലയിലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് അറിയിപ്പിൽ പറയുന്നു.

Comments (0)
Add Comment