ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ചോദ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബജറ്റിൽ കർഷകർക്ക് വേണ്ടി എന്തുചെയ്യും എന്നതാണ് പ്രധാന ചോദ്യം. അതേസമയം പിന്നാക്ക വിഭാഗക്കാരെയും പ്രളയ ബാധിതരെയും പരിഗണിക്കണമെന്നും ഖാർഗെ ആവശ്യം ഉന്നയിച്ചു.