തുറമുഖ നിർമാണം നിർത്തില്ലെന്ന് മുഖ്യമന്ത്രി; തീരശോഷണം പഠിക്കാന്‍ സമിതി

Jaihind Webdesk
Tuesday, August 30, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിർത്തിവെക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. നിർമാണം പൂർത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ നിര്‍ത്തിവെക്കാനാവില്ല. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യ സമരത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പദ്ധതി തുടങ്ങും മുമ്പ് തന്നെ തീര ശോഷണം ഉണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ നല്‍കാൻ ആവശ്യപ്പെടും. നിർമ്മാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.