ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ ഇടപെടുമെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Friday, June 28, 2019

rahul-gandhi-meet

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ ഇടപെടുമെന്ന് കോൺഗ്രസ്സ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. ഇക്കാര്യം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും രാഹുൽ അറിയിച്ചു. വയനാടിൻ്റെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിൽ ആണ് രാഹുലിന്‍റെ ഉറപ്പ്. വയനാട് മണ്ഡലത്തിലെ പൊതുവായ പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും നേതാക്കളിൽ നിന്ന് രാഹുൽ സ്വീകരിച്ചു. ഓരോ നിയമസഭ മണ്ഡലത്തിൽനിന്നുമുള്ള നേതാക്കളുമായി വെവ്വേറെയാണ് രാഹുൽ കണ്ടത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, പി.കെ ജയലക്ഷ്മി, മുസിംലീഗ് മലപ്പുറം ജില്ല പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി അധ്യക്ഷൻമാർ എന്നിവർ ഉൾപ്പെടെ 23 അംഗ സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.