‘നിശബ്ദനാക്കാമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും; ജനാധിപത്യത്തിനായി പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 25, 2023

ന്യൂഡല്‍ഹി: അയോഗ്യനാക്കിയും ജയിലിലടച്ചും നിശബ്ദനാക്കാമെന്ന് കരുതിയാൽ കേന്ദ്ര സര്‍ക്കാരിന് തെറ്റിയെന്ന് രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും ജനാധിപത്യത്തിന് വേണ്ടി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഞാൻ പിൻമാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാൽ അവർക്കു തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരടി പോലും പിന്നോട്ടില്ല” – രാഹുൽ ഗാന്ധി വ്യക്തമാക്കി.