ഭരണഘടനാമൂല്യങ്ങള്‍ തെരഞ്ഞെടുപ്പുകളെ അതിജീവിക്കുമോ?

അഞ്ചുസംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ മുഴുവനായുള്ള അവസ്ഥയെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമാകുന്നില്ല. കാരണം, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സംസ്‌കാര സമ്പന്നമെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യഥാസ്ഥിതികവും വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായും പിന്നാക്കം നില്‍ക്കുന്നവയുമാണ്. മിസോറാം മാനുഷിക വികസനമെങ്കിലും വിഭവസമൃദ്ധമല്ല. തെലങ്കാന സംസ്ഥാനം മുന്നോട്ടേക്കുള്ള പ്രയാണത്തിലാണെങ്കിലും അതൊരു ആരംഭാദിശയില്‍ മാത്രമാണ്, പൂര്‍ണ്ണമായും വികസിതമായിട്ടുമില്ല.

ഈ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഹിതത്തെ പ്രതിധ്വനിക്കുമെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് നിര്‍ണ്ണായകമാകുന്നില്ല. മിസോറാമും ചത്തീസ്ഗഡിലും തൂക്ക് മന്ത്രിസഭയിലേക്ക് നയിക്കപ്പെട്ടാലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള സര്‍ക്കാരുകളായിരിക്കും രൂപപ്പെടുന്നത്. എന്നിരുന്നാലും ഇവ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെ കാര്‍ന്നുതിന്നുന്ന പ്രവണതക്കെതിരെയുള്ള ലോകത്തിനുള്ള മുന്നറിയിപ്പായിരിക്കും.

പൊതുവായതും വ്യത്യസ്തമായതുമായ ഘടകങ്ങള്‍

ഈ അഞ്ച് സംസ്ഥാനങ്ങളിലും പൊതുവായ ഘടകങ്ങള്‍ ഇവയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന രാഹുല്‍ഗാന്ധി. കുതിച്ചുയരുന്ന തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന തകര്‍ച്ച, ദുരിതം, യാതന. അനിയന്ത്രിതമായ പണമൊഴുക്ക്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും ധ്രുവീകരിക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചും വി.വി.പി.റ്റിയെക്കുറിച്ചും ഉയരുന്ന സംശയങ്ങള്‍

ഈ സംസ്ഥാനങ്ങളില്‍ പ്രധാനമായ വ്യത്യാസങ്ങളും കാണാം. മധ്യപ്രദേശും ചത്തീസ്ഗഡും മൂന്ന് തവണ അധികാരത്തിലിരുന്ന ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ചരിത്രപരമായ അവരുടെ നാലാമത്തെ കാലാവധി ലക്ഷ്യമിടുകയാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രി വിജയപരാജയങ്ങള്‍ ഇടവിട്ട് അനുഭവിക്കുകയും ഈ തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് നീങ്ങുകയുമാണ്. മിസോറാമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രവര്‍ത്തനത്തിന്റെയും ത്യാഗത്തിന്റെയും (ലാല്‍ദംഗ വിഷയത്തില്‍) ചരിത്രമുണ്ടെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ കടുത്ത മത്സരമാണ് മുന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ നേരിടുന്നത്. പുതിയ സംസ്ഥാനമായ തെലങ്കാനയില്‍ 2014 ല്‍ ഒളിച്ചോടിയ വിജയ തന്റെ സര്‍ക്കാരിനയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ്.

തെരഞ്ഞെടുപ്പുഫലം രാജ്യത്തെ രണ്ട് പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പിന്റെ അനന്തര ഫലങ്ങള്‍ ഏറെ പ്രാധാന്യമേറിയതാണ് (ഭരണഘടനാ മൂല്യങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുവെന്നത്).
ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണഘടനബലികഴിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പുകളുടെ ഉദ്ദേശം എന്താണെന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്.

വെല്ലുവിളി നേരിടുന്ന ജനാധിപത്യ മൂല്യങ്ങള്‍

ഭരണഘടനാമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നത് എവിടെയൊക്കെയാണെന്ന് പരിശോധിക്കാം.
ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുതന്നെയാണ്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ മേഖലകളില്‍ പരാജയപ്പെടുകയാണ്. അനിയന്ത്രിതമായി ഉപയോഗിക്കപ്പെടുന്ന കണക്കില്‍പ്പെടാത്ത ധനവിനിയോഗത്തെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെടുകയാണ്. തെരഞ്ഞെടുപ്പിലെ ധനവിനിയോഗ നിയന്ത്രണമെന്നത് പരിഹാസ്യമായിരിക്കുകയാണ്. ധനാഢ്യര്‍ക്കും അഴിമതിക്കാര്‍ക്കും രണ്ടുംചേര്‍ന്നവര്‍ക്കും മാത്രം സാധിക്കുന്ന കാര്യമാണ് പൊതുതെരഞ്ഞെടുപ്പിലെ മത്സരം എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയാണ്.

മുമ്പ് ജയലളിതയും ഇപ്പോള്‍ ബി.ജെ.പിയും വ്യാപകമായി ഉപയോഗിച്ചുവരുന്ന തന്ത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പണമില്ലാത്ത സാഹചര്യമാണെങ്കില്‍ പാര്‍ട്ടികള്‍ പണമൊഴുക്കി ഏതുവിധേനയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നത്. ഇ.വി.എം – വി.വി.പി.റ്റി എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയം വ്യക്തമാണ്.

സ്വതന്ത്രമാധ്യമങ്ങളുടെ മൂല്യബോധമാണ് അടുത്തത്. ചില ടി.വി ചാനലുകള്‍ പേയ്ചാനലുകള്‍ മാത്രമല്ല പെയ്ഡ് ചാനലുകളായി മാറിയിരിക്കുകയാണ്. മറ്റുള്ള ചിലര്‍ പണം കൈപ്പറ്റിയില്ലെങ്കിലും ഭയത്താല്‍ നയിക്കപ്പെടുകയാണ്. ഭൂരിഭാഗം പത്രമാധ്യമങ്ങളും സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും പ്രധാനമന്ത്രിയെക്കുറിച്ച് എഴുതുമ്പോള്‍ മാത്രം ഒരിടത്തേക്കുള്ള ചായ്‌വ് കാട്ടിവരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അവരുടെ പഞ്ചിങ് ബാഗായി മാറുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട് ഉയരുന്തോറും ഈ ഇടിയുടെ ആഘാതം കുറഞ്ഞുവരികയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നിര്‍ഭയവും സ്വതന്ത്രവുമായ വഴി കണ്ടെത്തുകയും നാലാമിടമെന്ന ഖ്യാതി തിരികെപ്പിടിക്കുകയും വേണ്ടിയിരിക്കുന്നു.

നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്നതാണ് മൂന്നാമത്തേത്. ജാതിതാല്‍പര്യങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി പ്രകടമാകുന്ന ഒരുകാലമാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ സര്‍ക്കാര്‍ രൂപീകരണം വരെ ഇത് നീളുന്നു. പ്രസ്ഥാനം, യോഗ്യത, നേതൃപാടവം, പ്രകടനം, സ്ഥാനാര്‍ത്ഥി യോഗ്യത, പ്രകടനപ്രതിക എനനിവയേക്കാളൊക്കെ ഉപരി ജാതി ഘടകമാകുന്നരീതിയാണ് ഈ കാലഘട്ടം നേരിടുന്ന വെല്ലുവിളി.

നിയോജകമണ്ഡലങ്ങളിലെ ജനാഭിപ്രായം. തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ശേഷം ഒരു ട്രിപ്പീസ് കളിക്കാരന്റെ മെയ് വഴക്കം പ്രകടിപ്പിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റ് പാര്‍ട്ടിയിലേക്ക് ചാടുന്ന സ്ഥാനാര്‍ത്ഥികളുള്ള ഈ കാലത്ത് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകളുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മറ്റൊരു ഉപായം ഇതിനെതിരെ ചിന്തിച്ചേ മതിയാകൂ.

മേല്‍പ്പറഞ്ഞതൊക്കെയാണെങ്കിലും ഡിസംബര്‍ 11ന് പ്രഖ്യാപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചില ഇടനാഴി വര്‍ത്തമാനങ്ങള്‍ ഇപ്രകാരമൊക്കെയാണ്.

* രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സുഹൃത്തുക്കള്‍ പറയുന്നു.

* മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം കൈവരിക്കുമെന്ന് കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ പറയുമ്പോള്‍ ബി.ജെ.പി സുഹൃത്തുക്കള്‍ മൗനം പാലിക്കുകയാണ്.

* ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടേക്കാം. ഒരു തൂക്ക് മന്ത്രിസഭയുടെ സാഹചര്യത്തില്‍ ബി.എസ്.പിയുടെയും ജോഗിയുടെയും നിലപാടുകള്‍ നിര്‍ണ്ണായകമാകും.

* തെലുങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അടുത്തവൃത്തങ്ങള്‍ ശ്രമം ആരംഭിച്ചു

* ബി.ജെ.പി രാഷ്ട്രീയക്കുസൃതികള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ മിസോറാമിലെ അവസ്ഥയെന്തെന്ന് പ്രവചനാതീതമാണ്.

Comments (0)
Add Comment