വയനാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

വയനാട്: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മേച്ചേരി പ്രദേശത്താണ് കാട്ടാനക്കൂട്ടം എത്തിയത്. ഇന്ന് രാവിലെ പാല്‍ അളക്കാൻ എത്തിയ ആളുകളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉടൻ തന്നെ സ്ഥലത്തെത്തി. ആനകൾ സ്വമേധയാ കാട്ടിലേക്ക് തിരിച്ചുപോകാത്തതിനാൽ പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാൽ പടക്കത്തിന്റെ ശബ്ദം കേട്ടതോടുകൂടി ആനകൾ രണ്ട് കൂട്ടമായി തിരിഞ്ഞുപോവുകയായിരുന്നു. വന്ന ഭാഗത്തേക്ക് തന്നെയാണ് ആനകൾ പോയത്. എന്നാൽ ഇവ കാടുകയറിയെന്ന് ഉറപ്പില്ലാത്തതിനാൽ വനംവകുപ്പ് സ്ഥലത്ത് തമ്പടിക്കുന്നുണ്ട്.

Comments (0)
Add Comment