വന്യമൃഗസംരക്ഷണ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമായ ഇടുക്കിയിലെ തേക്കടി വനമേഖലയിൽ മലിനജലം നിറഞ്ഞ ടാങ്കിൽ കാട്ടാന വീണു. മണിക്കുറുകളുടെ പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാട്ടാനയെ പുറത്തിറക്കി
തേക്കടി ബോട്ട്ലാൻ റിംഗിന് സമീപം പ്രവർത്തിക്കുന്ന KTD C ഹോട്ടലായ പെരിയാർ ഹൗസിന് മുന്നിലുള്ള ടാങ്കിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന വീണത്. ഹോട്ടലിൽ നിന്നും മലിനജലം സംഭരിക്കുന്ന ടാങ്കാണിത് ആന ടാങ്കിന് മുകളിൽ കയറിയതോടെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു. 10 അടി ആഴമുള്ള ടാങ്കിൽ നിറയെ മലിനജലം നിറഞ്ഞ് കിടക്കുകയായിരുന്നു.
സുഹൃത്തിനെ തേടി എത്തിയ മറ്റ് കാട്ടാനകൾ സമീപത്ത് നിലയുറപ്പിച്ചതും രക്ഷാദൌത്യം വൈകിച്ചു.. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാട്ടാനകൾ ഭീഷണിയാകുമെന്ന് കണ്ടതോടെ ഇവയെ വിരട്ടി വനത്തിലേക്ക് ഓടിച്ച ശേഷമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആനയെ രക്ഷപെട്ത്തിയത്.