വയനാട് മുത്തങ്ങയില്‍ കാട്ടാന ആക്രമണം; സഞ്ചാരികൾ തലനാരിഴക്ക് രക്ഷപ്പെട്ടു, ആക്രമണം ഫോട്ടായെടുക്കാന്‍ നോക്കിയവർക്കു നേരെ

വയനാട്: വയനാട് മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിൽ യാത്രകാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെയായിരുന്നു  ആക്രമണം. സഞ്ചാരികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതുമായ ദൃശ്യം മറ്റൊരു കാറിൽ വന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് പകർത്തിയത്. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ താഴെ വീഴുകയായിരുന്നു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചു. എന്നാല്‍ തലനാരിഴക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്  ഇതുവഴി ഒരു ലോറി വന്നതിനാൽ ആനയുടെ ശ്രദ്ധ തിരിഞ്ഞ് പിൻമാറിയതിനാൽ  ഇവർ രക്ഷപ്പെട്ടു.

Comments (0)
Add Comment